ഒറ്റ നോട്ടത്തില്‍
കൊല്ലം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു തദ്ദേശസ്വയംഭരണ സ്ഥാപനമാണ് കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത്. ഗ്രാമപഞ്ചായത്തുകളെയും ജില്ലാ ഭരണകൂടത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു അഡ്മിനിസ്ട്രേറ്റീവ് ലിങ്കായാണ് ഇത് പ്രവർത്തിക്കുന്നത്. 117.42 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ ബ്ലോക്ക് പരിധിയിൽ ചതുരശ്ര കിലോമീറ്ററിന് 1,211 ആളുകൾ എന്ന നിരക്കിലാണ് ജനസാന്ദ്രതയുള്ളത്. ഇതിന്റെ കീഴിലുള്ള 14 ഡിവിഷനുകളിലായി ആകെ 144,031 ജനങ്ങൾ താമസിക്കുന്നുണ്ട്.
കരീപ്ര, എഴുകോൺ, നെടുവത്തൂർ, വെളിയം, പൂയപ്പള്ളി എന്നീ അഞ്ച് ഗ്രാമപഞ്ചായത്തുകളാണ് ഈ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്നത്. പ്രാദേശിക വികസനം ഉറപ്പാക്കുക, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, വിവിധ സർക്കാർ ക്ഷേമപദ്ധതികൾ നടപ്പിലാക്കുക എന്നിവയാണ് ഈ സ്ഥാപനത്തിന്റെ പ്രധാന ചുമതലകൾ. കൊട്ടാരക്കരയുടെ ഗ്രാമീണ മേഖലകളുടെ വികസന നട്ടെല്ലായി പ്രവർത്തിക്കുന്ന ഈ ബ്ലോക്ക് പഞ്ചായത്തിന് നൂറ്റാണ്ടുകളുടെ രാജകീയ പാരമ്പര്യവും ശക്തമായ കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങളുടെ ചരിത്രവുമുണ്ട്. പ്രാദേശിക വികസനത്തിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് വെളിയം, പൂയപ്പള്ളി, കരീപ്ര, എഴുകോൺ, നെടുവത്തൂർ എന്നീ അഞ്ച് ഗ്രാമപഞ്ചായത്തുകളുടെ സമഗ്ര പുരോഗതിക്കായി ഈ തദ്ദേശ സ്ഥാപനം ഇന്ന് നിലകൊള്ളുന്നു.
പൊതുവിവരങ്ങൾ
ബ്ലോക്ക് പഞ്ചായത്തിന്റെ പേര്: കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത്
ആസ്ഥാനം/പ്രദേശം: കൊട്ടാരക്കര മുൻസിപ്പൽ പ്രദേശം, കൊട്ടാരക്കര താലൂക്ക്, കൊല്ലം ജില്ല, കേരള സംസ്ഥാനം
ഔദ്യോഗിക വിലാസം: ഇ.റ്റി.സി പി.ഓ, കൊട്ടാരക്കര, പിൻ: 691531
ഫോൺ നമ്പർ: 0474-2454694
ഇമെയിൽ ഐ.ഡി: bdoktra@gmail.com
വിസ്തീർണ്ണം: 117.42 ച.കീ.മീ
ജനസാന്ദ്രത: 1211 ച.കീ.മി
ജനസംഖ്യാ കണക്കുകൾ
പുരുഷന്മാർ: 67,825
സ്ത്രീകൾ: 76,206
ആകെ ജനസംഖ്യ: 144,031
അതിരുകൾ
അതിർത്തി പങ്കിടുന്ന പ്രദേശങ്ങൾ: വെട്ടിക്കവല, ചടയമംഗലം ബ്ലോക്കുകൾ, കൊട്ടാരക്കര മുനിസിപ്പാലിറ്റി
കിഴക്ക്:ചിറ്റുമല, മുഖത്തല, വെട്ടിക്കവല ബ്ലോക്കുകൾ
പടിഞ്ഞാറ്:വെട്ടിക്കവല ബ്ലോക്ക്
തെക്ക്:ഇത്തിക്കര ബ്ലോക്ക്
പാർലമെന്റ് / നിയമസഭാ മണ്ഡലങ്ങൾ
പാർലമെന്റ് മണ്ഡലങ്ങൾ (Lok Sabha) & ജനപ്രതിനിധികൾ:
മാവേലിക്കര - ശ്രീ. കൊടിക്കുന്നിൽ സുരേഷ് (MP)
കൊല്ലം - ശ്രീ. എൻ. കെ . പ്രേമചന്ദ്രൻ (MP)
നിയമസഭാ മണ്ഡലങ്ങൾ (Legislative Assembly) & ജനപ്രതിനിധികൾ:
കൊട്ടാരക്കര - ശ്രീ. കെ.എൻ.ബാലഗോപാൽ (MLA)
ചാത്തന്നൂർ - ശ്രീ. ബി.ബി.ഗോപകുമാർ (MLA)
ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി
പ്രസിഡൻ്റ്: ശ്രീമതി. ബിന്ദു എസ്
വൈസ് പ്രസിഡൻ്റ് & ചെയർപേഴ്സൺ (ധനകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി): ശ്രീ. ആർ. പ്രേമചന്ദ്രൻ
ചെയർമാൻ (വികസനകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി): ശ്രീമതി. ഷീജ പി.
ചെയർപേഴ്സൺ (ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി): ശ്രീമതി. ജീന തമ്പാൻ
ചെയർമാൻ (വിദ്യാഭ്യാസം, ആരോഗ്യം സ്റ്റാൻറിംഗ് കമ്മിറ്റി):ശ്രീ. എസ്. വിനയൻ
മറ്റു ഭരണസമിതി അംഗങ്ങൾ (മെമ്പർമാർ): ശ്രീ. ആർ. പ്രശാന്ത്, ശ്രീ. സന്തോഷ് ശ്രീസായി, ശ്രീമതി. ഷൈലജ.എൽ, ശ്രീ. ജയൻ.റ്റി.ബി, ശ്രീ. ബിബിൻ റോയി, ശ്രീമതി. ജലജ ബാലകൃഷ്ണൻ, ശ്രീമതി. ഗീതാകുമാരി, ശ്രീമതി. ആതിര ജോൺസൺ, ശ്രീ. എഴുകോൺ രാജ്മോഹൻ.
ഡിവിഷനുകളും സംവരണ വിവരങ്ങളും
ആകെ ബ്ലോക്ക് ഡിവിഷനുകൾ: 14
ജനറൽ സീറ്റുകൾ: 7
വനിതാസംവരണം: 7
പട്ടികജാതി സംവരണം (SC): 1
പട്ടികജാതി വനിതാ സംവരണം: 1
ഉൾപ്പെടുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ
നെടുവത്തൂർ: ശ്രീ. അരുൺകുമാർ
കരീപ്ര: അഡ്വ. സുമലാൽ
വെളിയം: ശ്രീ. കെ.എസ്. ഷിജുകുമാർ
വെളിനല്ലൂർ: ശ്രീ. സന്തോഷ് പി.ആർ
ഉൾപ്പെട്ടിട്ടുള്ള ഗ്രാമപഞ്ചായത്തുകളും പ്രസിഡന്റുമാരും
ഗ്രാമപഞ്ചായത്ത് | പ്രസിഡന്റ് | മൊബൈൽ നമ്പർ |
കരീപ്ര | മനു വിനോദ് | 8893122192 |
എഴുകോൺ | ജസ്സി സണ്ണി | 9745270709 |
നെടുവത്തൂർ | വിദ്യ വി | 9744241496 |
വെളിയം | രേഖ എസ് | 9526630312 |
പൂയപ്പള്ളി | ശശികല എൽ | 9544814973 |