0.0 / 5
How satisfied were you with the behaviour and cooperation of the staff?
2023-24 സാമ്പത്തിക വർഷത്തെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിർവഹണത്തിൽ കൊല്ലം ജില്ലയുടെ മികച്ച വിജയത്തിൽ നിർണായക പങ്കുവഹിച്ച കൊട്ടാരക്കര ബ്ലോക്കിന് മഹാത്മാഗാന്ധി NREGS കൊല്ലം ജില്ലാ മിഷന്റെ ആദരവ്. പദ്ധതി പ്രവർത്തനങ്ങൾ മാതൃകാപരമായി നടപ്പിലാക്കുന്നതിൽ മികച്ച പ്രകടനം കാഴ്ചവച്ചതിനാണ് കൊട്ടാരക്കര ബ്ലോക്കിന് ഈ പ്രത്യേക പുരസ്കാരം ലഭിച്ചത്. ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും കൂട്ടായ പ്രവർത്തന മികവിനും തൊഴിലുറപ്പ് തൊഴിലാളികളുടെ അർപ്പണബോധത്തിനുമുള്ള അംഗീകാരമായാണ് ഈ ബഹുമതി സമ്മാനിച്ചത്. പ്രദേശത്തെ ഗ്രാമീണ വികസന രംഗത്ത് പുതിയ മുന്നേറ്റങ്ങൾ സൃഷ്ടിക്കാൻ ഈ പുരസ്കാരം കൊട്ടാരക്കര ബ്ലോക്കിന് കൂടുതൽ കരുത്തു പകർന്നു.