0.0 / 5
How satisfied were you with the behaviour and cooperation of the staff?
സ്ത്രീ ശാക്തീകരണ രംഗത്തെ മികച്ച ഇടപെടലുകൾക്കും മാതൃകാപരമായ പ്രാദേശിക ഭരണ നിർവഹണത്തിനുമായി ഭാരത സർക്കാരിന്റെ മിനിസ്ട്രി ഓഫ് പഞ്ചായത്തി രാജ് നൽകുന്ന 'പഞ്ചായത്ത് ശശക്തികരൺ പുരസ്കാർ' (Panchayat Sashaktikaran Puraskar) 2014-15 സാമ്പത്തിക വർഷത്തിൽ കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ചു. സ്ത്രീകളുടെ സാമൂഹിക-സാമ്പത്തിക പുരോഗതി ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികളുടെ വിജയകരമായ നടത്തിപ്പും സുതാര്യമായ ഭരണക്രമവും മുൻനിർത്തിയാണ് ദേശീയതലത്തിലുള്ള ഈ ആദരവ് കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിനെ തേടിയെത്തിയത്.